gnn24x7

ഹോമിയോപ്പതി ഫിസിഷ്യൻമാർക്ക് കോവിഡ് 19 നുള്ള മരുന്നുകൾ നിർദ്ദേശിക്കാമെന്ന് കേരള ഹൈക്കോടതി ഉത്തരവ്

0
296
gnn24x7

കോവിഡ് രോഗികൾക്കായി ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മരുന്നാണ് ആയുഷ് 64 എന്ന മരുന്ന്. എന്നാൽ അത് കേരളത്തിൽ വിതരണം നടത്താൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ മരുന്നിന്റെ പ്രത്യേകത എന്തെന്നാൽ കോവിഡ് രോഗികൾക്ക് ഇത് കൊടുത്താൽ അവർ കോവിഡ് വന്നത് മൂലം അനുഭവിക്കുന്ന ശാരീരികമായിട്ടുള്ള പ്രശ്നങ്ങൾ കുറക്കാൻ സാധിക്കും.

അതേസമയം ഈ മരുന്ന് വിതരണം ചെയ്യാൻ കേന്ദ്രം സേവാഭാരതി പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പിന്നീട് സേവാഭാരതി പ്രവർത്തകർക്ക് ഔദ്യോഗികമായി ഈ മരുന്ന് കോവിഡ് രോഗികൾക്ക് എത്തിച്ചു കൊടുക്കാമെന്ന് പറഞ്ഞു കണ്ണൂരിലെ കളക്ടർ ഒരു ഉത്തരവിറക്കി. എന്നാൽ ആ റിപ്പോർട്ട് പിന്നീട് പിൻവലിച്ചു.

അതേസമയം ഹോമിയോ മരുന്ന് കോവിഡ് ചികിത്സക്ക് കോവിഡ് രോഗികൾക്ക് ഉപയോഗിക്കാം എന്ന് കേരള ഹൈക്കോടതി ഉത്തരവിറക്കി. ഹൈകോടതി വിധി ഇങ്ങനെയാണ്: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശ്ശങ്ങളും സുപ്രീം കോടതി ഉത്തരവനുസരിച് ഹോമിയോ ഡോക്ടർമാർ കോവിഡ് പ്രതിരോധ ചികിത്സ നടത്തുന്നത് തടയരുത്.

തിരുവനന്തപുരം സ്വദേശി ഡോക്ടർ ജയപ്രസാദ് കർണകാരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി വന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here