gnn24x7

ഭാര്യയേയും 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളേയും ഭർത്താവ് രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കി

0
287
gnn24x7

മലപ്പുറം വണ്ടൂരിൽ നടുവത്ത് ഭാര്യയേയും 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളേയും ഭർത്താവ് രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കിയതായി പരാതി. ഭർത്താവ് ചക്കാലപ്പറമ്പ് ചേന്നംകുളങ്ങര സ്വദേശി ഷമീറിനെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു. ഷമീർ മദ്യപിച്ച് വീട്ടിലെത്തി യുവതിയെയും കുഞ്ഞുങ്ങളെയും മർദിക്കുന്നത് പതിവായിരുന്നു.

ഒരാഴ്ച്ച മുൻപാണ് സംഭവം നടന്നത്. സംഭവം നടന്ന രാത്രി യുവതിയുടെയും കുഞ്ഞുങ്ങളുടെയും കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. പിന്നീട് പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയും യുവതിയെയും കുഞ്ഞുങ്ങളെയും മലപ്പുറത്തെ സ്‌നേഹിത ഭവനിലേക്ക് മാറ്റുകയും ചെയ്തു.

gnn24x7