ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ കാവൽ പിതാക്കന്മാരായ വി.പത്രോസ്, വി. പൗലോസ് ശ്ലീഹാമാരുടെ ഓർമ്മപ്പെരുന്നാൾ വിവിധ പരിപാടികളോടെ ആചരിച്ചു. 2021 ജൂൺ 24 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് കൊടിയേറ്റും സന്ധ്യാപ്രാർത്ഥനയും വചനശുശ്രൂഷയും നടത്തപ്പെട്ടു. ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപോലിത്ത. കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യുഹാനോൻ മാർ തേവോദോറോസ് മെത്രാപോലിത്ത, ഓർത്തഡോൿസ് സെമിനാരി അദ്ധ്യാപകൻ വന്ദ്യ ഫാ. ഡോ.എം.പി. ജോർജ് എന്നിവർ ശുശ്രൂഷകൾക്കു നേതൃത്വം നൽകി.

വി. മൂന്നിന്മേൽ കുർബാന, വചനശുശ്രൂഷ, പെരുന്നാൾ റാസ, സംഗീത സന്ധ്യ, സ്നേഹവിരുന്ന്, എന്നീ പരിപാടികൾ വിശ്വാസികൾക്കു അനുഗ്രഹമായി. വന്ദ്യരായ ഫാ.ഡോ.സി.ഓ.വർഗീസ്, ഫാ. പി.എം.ചെറിയാൻ, ഫാ.ജോൺസൻ പുഞ്ചക്കോണം, ഫാ.രാജേഷ്. കെ.ജോൺ. ഫാ.വർഗീസ് തോമസ്, ഫാ.ഡോ.വി.സി.വർഗീസ്. ഫാ.ക്രിസ്റ്റഫർ മാത്യു എന്നിവരും ഏറെ വിശ്വാസികളും ഇടവകാംഗങ്ങളും പെരുന്നാളിൽ ഭക്തിപൂർവ്വം സംബന്ധിച്ചു. ബഹു.ഡോ.എം. പി. ജോർജ് അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട 25 ൽ പരം പേർ അടങ്ങുന്ന ഗായകസംഘത്തിന്റെ സംഗീത പരിപാടി ഈ വർഷത്തെ പെരുന്നാളിനെ ഭക്തിസാന്ദ്രമാക്കി.

ഇടവക വികാരി ഫാ.ഐസക്.ബി.പ്രകാശ്, ട്രസ്റ്റി ജോർജ് തോമസ്, സെക്രട്ടറി ഷിജിൻ തോമസ്, രാജു സ്കറിയ, ഷാജിയോഹന്നാൻ,യെൽദോസ് ജോസഫ്,ജിൻസ് ജേക്കബ് എന്നിവർ വിവിധ പരിപാടികൾക്കു നേതൃത്വം നൽകി.


റിപ്പോർട്ട്: ജീമോൻ റാന്നി





































