gnn24x7

സര്‍ക്കാര്‍ ഇടപെട്ട് ഇറച്ചിക്കോഴി വില നിയന്ത്രിക്കണം, ഇല്ലെങ്കിൽ വിഭവങ്ങൾ ഒഴിവാക്കും; ഹോട്ടലുടമകൾ മുഖ്യമന്ത്രിയ്ക്ക് കത്തുനല്‍കി

0
289
Modern chicken farm production of white meat ** Note: Shallow depth of field
gnn24x7

കോഴിക്കോട്: സര്‍ക്കാര്‍ ഇടപെട്ട് സംസ്ഥാനത്ത് ഇറച്ചിക്കോഴിവില കൂടുന്നതു നിയന്ത്രിക്കണമെന്ന് ഹോട്ടല്‍ ഉടമകള്‍. വില നിയന്ത്രണം ഉണ്ടായില്ലെങ്കിൽ കോഴിവിഭവം ഒഴിവാക്കുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി.

കോഴിക്കോട് ജില്ലയില്‍ കോഴിയിറച്ചി വില കിലോയ്ക്ക് 240 രൂപയാണ്. ഒരു മാസത്തിനിടെ കൂടിയത് 100 രൂപ. ഫാമുകള്‍ കോഴി ഉല്‍പാദനം 70 ശതമാനംവരെ കുറച്ചതാണ് വിലവര്‍ധനയ്ക്ക് കാരണം.തുടര്‍ച്ചയായ വിലയിടിവും ലോക്ഡൗണ്‍ ആശങ്കകളുമാണ് ഉല്‍പാദനം കുറയ്ക്കാന്‍ ഫാമുകളെ പ്രേരിപ്പിച്ചത്. കോഴിത്തീറ്റവിലയും ഇരട്ടിച്ചു. അതിനാല്‍ വില കുറയ്ക്കൽ പ്രായോഗികമല്ലെന്നാണ് ഫാം ഉടമകളുടെ വാദം. കോഴിക്കോട് ജില്ലയിലെ ഹോട്ടലുടമകള്‍ ഇന്നു കലക്ടറെ കാണും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here