gnn24x7

ഡൽഹി നഗരത്തിലൂടെ ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി; കസ്റ്റഡിയിലെടുത്ത് ദല്‍ഹി പൊലീസ്

0
351
gnn24x7

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ നൽകി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഡൽഹി നഗരത്തിലൂടെ ട്രാക്ടറോടിച്ചാണ് രാഹുൽ ഗാന്ധി പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമായിരുന്നു. പെട്ടന്ന് സംഘടിപ്പിച്ച പ്രതിഷേധമായതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം അമ്പരന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് കനത്ത സുരക്ഷയൊരുക്കുകയായിരുന്നു.

കേന്ദ്രസർക്കാർ കർഷകർക്ക് വേണ്ടിയല്ല, പകരം ബിസിനസ്സുകാർക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കര്‍ഷകരുടെ ശബ്ദം പാര്‍ലമെന്റിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും സ്വാതന്ത്ര്യ ദിനത്തിന് ബി.ജെ.പി. നേതാക്കളെയോ മന്ത്രിമാരോയോ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും കർഷകർ മുന്നറിയിപ്പ് നൽകി.

gnn24x7