ടോക്കിയോ: തുടർച്ചയായ രണ്ടാം ഒളിംപിക്സിലും വനിതാ ബാഡ്മിന്റൻ ഫൈനലിൽ പി.വി. സിന്ധുവിന് തോൽവി. മുൻ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങാണ് സിന്ധുവിനെ തോൽപ്പിച്ചത്. സ്കോർ: 21-18, 21-12.
കലാശപ്പോരിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരവും ടോപ് സീഡുമായ ചെൻ യു ഫെയിയാണ് തായ് സു യിങ്ങിന്റെ എതിരാളി. ചൈനീസ് താരങ്ങൾ തമ്മിലുള്ള ആദ്യ സെമിയിൽ ഹി ബിങ് ജിയാവോയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് ചെൻ യു ഫെയി വീഴ്ത്തിയത്.
റിയോ ഒളിംപിക്സിനു പുറമെ 2019 ലോക ചാംപ്യൻഷിപ്പിലും 2018ലെ വേൾഡ് ടൂർ ഫൈനൽസിലും സിന്ധുവിനായിരുന്നു ജയം. എന്നാൽ, ഇരുവരും ഏറ്റുമുട്ടിയ ഏറ്റവുമൊടുവിലത്തെ 3 മത്സരങ്ങളിലും ജയം തായ് സുവിനൊപ്പമായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ടോക്കിയോയിലും തായ് സു യിങ് സിന്ധുവിനെ തോൽപ്പിച്ചത്. ഏറ്റവും കൂടുതൽ കാലം വനിതകളുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് റെക്കോർഡിട്ട തായ് സു യിങ്ങിന് ഇതുവരെ ഒളിംപിക്സിൽ മെഡൽ നേടാനായിരുന്നില്ല. ഈ വിജയത്തോടെ തായ് സു യിങ്ങിന് സ്വർണമോ വെള്ളിയോ ഉറപ്പായി.