gnn24x7

വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

0
326
gnn24x7

തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. ഡ്യൂട്ടിലുണ്ടായിരുന്നു ഡോക്ടറെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്.

അടിപിടി കേസിൽ ചികിത്സക്കെത്തിയ രണ്ടു പേരാണ് ഡോക്ടറെയും അവിടെ ഉണ്ടായിരുന്ന ജീവനക്കാരെയും ആക്രമിച്ചത്. ചികിത്സിക്കാൻ വൈകിയതിനാൽ അവർ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഡോക്ടറുടെ കൈ പിടിച്ചു അക്രമികൾ തിരിക്കുകയായിരുന്നു.

അക്രമികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാൾ ഒളിവിലാണ്.

gnn24x7