gnn24x7

രാജ്യത്തെ പരമോന്നത കായിക പുരസ്ക്കാരത്തിന്‍റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍

0
335
gnn24x7

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്ക്കാരത്തിന്‍റെ പേര് മാറ്റി മോദി. കായികരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം എന്നാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഒരുപാട് പേരുടെ ആവശ്യത്തെ തുടർന്നാണ് ഖേല്‍ രത്‌ന അവാര്‍ഡ് എന്ന പേര് മാറ്റി മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന അവാര്‍ഡ് എന്നാക്കിയത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന പുരസ്ക്കാരമാണ് ഹോക്കിതാരം മേജർ ധ്യാൻചന്ദിന്‍റെ പേരിലാക്കിയത്.

gnn24x7