gnn24x7

പട്രോളിംഗിനിടെ രണ്ട് കുവൈറ്റ് വനിതാ ട്രാഫിക് പോലിസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് തെറിപ്പിച്ച സ്വദേശി യുവതി അറസ്റ്റിൽ

0
741
gnn24x7

ദുബായ്: കുവൈത്ത് സിറ്റിയിലെ അബ്ദുള്ള അൽ സേലം പ്രാന്തപ്രദേശത്ത് പട്രോളിംഗിനിടെ രണ്ട് കുവൈറ്റ് വനിതാ ട്രാഫിക് പോലിസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് തെറിപ്പിച്ച സ്വദേശി യുവതി അറസ്റ്റിൽ. വാഹനം നിര്‍ത്താന്‍ ട്രാഫിക് പോലിസ് ആവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറാകാതെ പോലിസുകാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു യുവതി.

പോലീസുകാർക്ക് കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം കഴിഞ്ഞ ജനുവരിയില്‍ പ്രവാസി ഓടിച്ച വാഹനമിടിച്ച് ഒരു വനിതാ ട്രാഫിക് പോലിസ് ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

gnn24x7