കുവൈത്ത് സിറ്റി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാസങ്ങള്‍ നീണ്ട യാത്രാവിലക്കിന് ശേഷം ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകി കുവൈറ്റ്.
ആഗസ്ത് 22 മുതലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുക. രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നേരത്തേ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസിന് കുവൈറ്റ് അനുമതി നല്‍കിയത്.
ഇതോടുകൂടി കുവൈറ്റിന് പുറത്തേക്കും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുങ്ങുമെന്നാണ് റിപ്പോർട്ട്.





































