gnn24x7

അഫ്‍ഗാനിസ്താനിലെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്ക

0
352
gnn24x7

വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് നടന്ന ചാവേര്‍ ആക്രമണത്തിനു പിന്നാലെ അഫ്‍ഗാനിസ്താനിലെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്ക. വ്യോമാക്രമണത്തില്‍ ഐ.എസ് ഭീകരനെ വധിച്ചതായാണ് റിപ്പോർട്ട്.

അതേസമയം ആക്രമണത്തില്‍ സാധാരണക്കാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് അമേരിക്ക പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് മുന്നില്‍ നടന്ന ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിരുന്നു.

ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം 175 അഫ്ഗാന്‍ പൗരന്മാരും 13 യു.എസ് സൈനികരും കൊല്ലപ്പെട്ടു. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

gnn24x7