gnn24x7

ഫാത്തിമ തെഹ്‍ലിയയ്‌ക്കെതിരെ അച്ചടക്ക നടപടി; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി

0
384
gnn24x7

ചെന്നൈ: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. ഫാത്തിമ തെഹ്‍ലിയയെ നീക്കി. കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുസ്‍ലിം ലീഗ് കേരള ഘടകത്തിന്റെ നിർദേശ പ്രകാരമാണു നടപടിയെന്ന് ദേശീയ നേതൃത്വം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിൽ പറയുന്നു.

ഹരിതയ്ക്കു പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയിൽ അതൃപ്തിയുണ്ടെന്ന് ഫാത്തിമ തെ‍ഹ്‍ലിയ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഹരിതയോടു പാര്‍ട്ടി നേതൃത്വം സ്വീകരിച്ച സമീപനത്തില്‍ കടുത്ത വിയോജിപ്പുണ്ടെന്നും നിലപാടു പാര്‍ട്ടി വേദികളില്‍ ശക്തമായി ഉന്നയിക്കുമെന്നും ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കി.

gnn24x7