gnn24x7

സൗദി അറേബ്യയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള യാത്രാ നിബന്ധനകളില്‍ ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ ഇളവ്

0
433
gnn24x7

റിയാദ്: സൗദി അറേബ്യയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള യാത്രാ നിബന്ധനകളില്‍ ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ ഇളവ്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് പുതിയ വ്യവസ്ഥകള്‍ പുറത്തുവിട്ടത്. ഇതോടെ നിലവിൽ യാത്രാ നിരോധനം ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ അഞ്ചു ദിവസമാക്കി കുറയ്ക്കും.

ഇവർ ക്വാറന്റൈനില്‍ പ്രവേശിച്ച് 24 മണിക്കൂറിനുള്ളിലും ക്വാറന്റൈനിലെ അഞ്ചാം ദിവസവും ഓരോ പിസിആര്‍ പരിശോധന നടത്തണം. അഞ്ചാം ദിവസം നടത്തുന്ന പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് ക്വാറന്‍റീന്‍ അവസാനിപ്പിക്കാം.

വാക്‌സിന്‍ സ്വീകരിക്കാത്തവരോ സൗദി അംഗീകൃത വാക്‌സിന്‍ ഒരു ഡോസ് മാത്രം എടുത്തവരോ ആയ യാത്രക്കാര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥ ബാധകം.

gnn24x7