gnn24x7

നോര്‍വേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സ്വന്തമാക്കി ഇടതുപക്ഷം

0
268
gnn24x7

കോപ്പന്‍ഹേഗന്‍: ലേബർ പാർട്ടി നേതാവ് ജോനാസ് ഗാഹർ സ്റ്റോറിന്റെ നേതൃത്വത്തിലുള്ള നോർവേയിലെ ഇടതുപക്ഷ പ്രതിപക്ഷം നോര്‍വേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സ്വന്തമാക്കി. ഇതോടെ ഇടതുപക്ഷ സര്‍ക്കാര്‍ നോര്‍വേയില്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായി. 169 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ 84 സീറ്റ് ആണ് ആവശ്യം.

നോര്‍വേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ടിക്ക് 48ഉം സഖ്യകക്ഷികളായ സെന്റര്‍ പാടിക്ക് 28ഉം സോഷ്യലിസ്റ്റ് ലെഫ്റ്റിന് 13ഉം സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. ഇതോടുകൂടി 2013 മുതല്‍ അധികാരത്തില്‍ തുടരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രധാനമന്ത്രി ഏര്‍ണ സോള്‍ബെര്‍ഗും അധികാരത്തില്‍ നിന്നും പുറത്താവും

gnn24x7