gnn24x7

ബാർ തുറക്കാം, റസ്റ്ററന്റിലിരുന്ന് ഭക്ഷണം കഴിക്കാം; കൂടുതൽ ഇളവുകൾ

0
417
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നതിന് തടസ്സമില്ലെന്നു കോവിഡ് അവലോകന യോഗം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു.

രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കാണു ബാറുകളിലും റസ്റ്ററന്റുകളിലും പ്രവേശനം. പകുതി സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാം. എസി പ്രവർത്തിപ്പിക്കരുതെന്നും നിർദേശമുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.

gnn24x7