gnn24x7

സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളുടെയും പ്രദര്‍ശനം നിര്‍ത്തിവയ്ക്കണം; അഫ്ഗാനിസ്ഥാൻ ചാനലുകള്‍ക്ക് താലിബാന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം

0
324
gnn24x7

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളുടെയും പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും വനിതാ ടിവി മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും താലിബാന്‍ ഭരണകൂടം രാജ്യത്തെ ടിവി ചാനലുകള്‍ക്കു നിര്‍ദേശം നല്‍കി. ഇത് നിയമങ്ങള്‍ അല്ലെന്നും മതപരമായ മാര്‍ഗനിര്‍ദേശമാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കില്ലെന്ന് ഇക്കുറി അധികാരത്തിലെത്തിയപ്പോള്‍ താലിബാന്‍ വ്യക്തമാക്കിയെങ്കിലും പഴയപടി തന്നെയാണ് ഭരണമെന്നാണ് ഓരോ നടപടികളും വ്യക്തമാക്കുന്നത്. സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണം സംബന്ധിച്ചും ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കിയിരുന്നെങ്കിലും നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായി. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടിട്ടുണ്ട്.

gnn24x7