gnn24x7

കുഞ്ഞിനെ കാണാന്‍ അനുവദിക്കണം; ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് അനുപമ

0
454
gnn24x7

തിരുവനന്തപുരം: അനധികൃത ദത്തുകേസിലെ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് കേസിലെ പരാതിക്കാരി അനുപമ എസ്. ചന്ദ്രന്‍. പരിശോധനക്കായി സാമ്പിളുകള്‍ ഒരുമിച്ച് ശേഖരിക്കണമെന്നും ഇന്നുതന്നെ കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു.

വന്‍ പോലീസ് സുരക്ഷയാണ് കുഞ്ഞിനെ കൊണ്ടുവരുന്നതിനായി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. കനത്ത സുരക്ഷയില്‍ത്തന്നെ കുഞ്ഞിനെയും കൊണ്ടുവന്ന സ്ത്രീയെയും പ്രത്യേക കാറില്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയി. ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനുള്‍പ്പെടെ മൂന്നുപോലീസുകാരും ഒരു സാമൂഹികപ്രവര്‍ത്തകയുമാണ് സംഘത്തിലുണ്ടായിരുന്നത്. ഡിഎന്‍എ പരിശോധനക്കായി സിഡബ്യുസി ഉടന്‍ നോട്ടീസ് നല്‍കിയേക്കും. ഡിഎന്‍എ പരിശോധനക്കായി എന്ന് സാമ്പിള്‍ എടുക്കും, എപ്പോള്‍ എടുക്കും, എങ്ങനെ എടുക്കും, ഒരുമിച്ചാണോ എടുക്കുക ഇങ്ങനെ ഒന്നിലും ഔദ്യോഗികമായ അറിയിപ്പ് നൽകിയിട്ടില്ലെന്ന് അനുമപ ആരോപിച്ചു.

gnn24x7