gnn24x7

ബൾഗേറിയയിൽ ടൂറിസ്റ്റ് ബസ് തീപിടുത്തത്തിൽ തകർന്ന് നാല്പത്തഞ്ചോളം പേർ മരിച്ചു

0
380
gnn24x7

ബൾഗേറിയ: ചൊവ്വാഴ്ച വടക്കൻ മാസിഡോണിയൻ വിനോദസഞ്ചാരികളുമായെത്തിയ ബസ് പടിഞ്ഞാറൻ ബൾഗേറിയയിലെ ഹൈവേയിൽ തീപിടുത്തത്തിൽ തകർന്ന് 12 കുട്ടികളടക്കം നാല്പത്തഞ്ചോളം ആളുകൾ മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. കത്തുന്ന ബസിൽ നിന്ന് ചാടിയ ഏഴ് പേരെ സോഫിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി ജീവനക്കാർ വ്യക്തമാക്കി.

പ്രാദേശിക സമയം പുലർച്ചെ 2.00 മണിയോടെ സോഫിയയിൽ നിന്ന് 45 കിലോമീറ്റർ പടിഞ്ഞാറ് സ്ട്രുമ ഹൈവേയിലായിരുന്നു അപകടം. തീപിടിക്കുന്നതിന് മുമ്പോ ശേഷമോ ബസ് ഒരു ഹൈവേ ബാരിയറിൽ ഇടിച്ചതായി മനസിലാക്കാൻ കഴിഞ്ഞുവെന്ന് ബൾഗേറിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈവേയുടെ നടുവിൽ ബസ് കത്തിനശിക്കുന്നതായി ടെലിവിഷൻ ദൃശ്യങ്ങളിൽ കാണാം.

ഒരു നോർത്ത് മാസിഡോണിയൻ ട്രാവൽ ഏജൻസിയിൽ നിന്നുള്ള നാല് ബസുകൾ തുർക്കിയിൽ നിന്ന് തിങ്കളാഴ്ച വൈകി ബൾഗേറിയയിലേക്ക് പ്രവേശിച്ചതായി ബൾഗേറിയൻ അന്വേഷണ സേവന മേധാവി ബോറിസ്ലാവ് സരഫോവ് പറഞ്ഞു. ഡ്രൈവറുടെ പിഴവോ വാഹനത്തിൻറെ സാങ്കേതിക തകരാറോ അപകടത്തിന്റെ രണ്ട് പ്രാരംഭ പതിപ്പുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here