gnn24x7

പൊതുമധ്യത്തില്‍ അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്ക് നമ്പി നാരായണന്റെ കേസിന് സമാനമായ രീതിയില്‍ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

0
459
gnn24x7

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പൊതുമധ്യത്തില്‍ അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. സര്‍ക്കാര്‍ ഉചിതമായ തീരുമാനം ഇക്കാര്യത്തില്‍ എടുക്കണമെന്നും കോടതി പറഞ്ഞു. അമ്പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പരാതിക്കാരിയായ പെണ്‍കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു പോലീസ് ഉദ്യോഗസ്ഥ മോഷണക്കുറ്റം ആരോപിച്ച് വിചാരണ ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായത്. സംഭവത്തില്‍ പെണ്‍കുട്ടി വലിയ മാനസിക പീഡനത്തിനാണ് ഇരയായിരിക്കുന്നത്. നമ്പി നാരായണന്റെ കേസിന് സമാനമായ രീതിയില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് അറിയിക്കാത്തതിനാലാണ് കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. എത്ര രൂപ നഷ്ടപരിഹാരം നല്‍കാനാകുമെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. എന്നാല്‍ സര്‍ക്കാരുമായി ആലോചിച്ച് മാത്രമേ ഇക്കാര്യത്തില്‍ മറുപടി പറയാനാവുകയുള്ളൂവെന്ന് അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വരെ കോടതി സമയം അനുവദിച്ചു. മാപ്പപേക്ഷ അംഗീകരിക്കുന്നില്ലെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here