കൊച്ചി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന് ആശംസയുമായി മലയാളി താരം എസ് ശ്രീശാന്ത്. ലോകം കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായി നിങ്ങള്‍ വിലയിരുത്തപ്പെടും എന്നായിരുന്നു ശ്രീശാന്തിന്റെ ട്വീറ്റ്. ‘നിങ്ങളെ അറിയാനും നിങ്ങളോടൊപ്പം കളിക്കാനും കഴിഞ്ഞത് വലിയ ബഹുമതിയായി കരുതുന്നു. എന്റെ ബൗളിങ് തുടങ്ങുന്നതിന് മുമ്പുള്ള നിങ്ങളുടെ സ്‌നേഹത്തോടെയുള്ള ആലിംഗനങ്ങള്‍ ഞാന്‍ എന്നും ഓര്‍ക്കും. നിറയെ സ്‌നേഹവം ആദരവും’, എന്ന് ഹര്‍ഭജനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രീശാന്ത് ട്വീറ്റ് ചെയ്തു.
ഐപിഎല്ലിനിടെ ശ്രീശാന്തിന്റെ മുഖത്ത് ഹര്‍ഭജന്‍ അടിച്ചത് വലിയ വിവാദമായിരുന്നു. 2008 ഐപിഎല്ലില്‍ ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിലും ശ്രീശാന്ത് പഞ്ചാബ് കിങ്‌സിലും കളിക്കുമ്പോഴായിരുന്നു സംഭവം.