gnn24x7

ഹോസ്പിറ്റാലിറ്റി സെക്ടർ ഫെബ്രുവരി ആദ്യം മുതൽ രാത്രി 8 മണിക്ക് ശേഷം തുറക്കാൻ അനുവദിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി Taoisech Micheal Martin അറിയിച്ചു

0
668
gnn24x7

അയർലണ്ടിലെ ഹോസ്പിറ്റാലിറ്റി സെക്ടർ ഫെബ്രുവരി ആദ്യം മുതൽ രാത്രി 8 മണിക്ക് ശേഷം തുറക്കാൻ അനുവദിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി Taoisech Micheal Martin അറിയിച്ചു. ഒമിക്രോൺ അയർലണ്ടിൽ സ്ഥിരത കൈവരിക്കുകയാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാമെന്നും ഹോസ്പിറ്റാലിറ്റിയിൽ സർക്കാർ നിയന്ത്രണങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ആശുപത്രി പ്രവേശം സുസ്ഥിരമാണ്, ഭയക്കുന്ന അളവിൽ ആളുകൾ ഒമിക്രോൺ ബാധിതരായി ഐസിയുവിലേക്ക് പ്രവേശിക്കുന്നില്ല. ഐസിയു നമ്പറുകളിൽ ഭൂരിഭാഗവും ഇപ്പോഴും ഡെൽറ്റ രോഗികളാണ്” എന്നും 2022-ൽ നമ്മൾ കൂടുതൽ ശക്തരാകുമെന്ന് കരുതുന്നു, വാക്‌സിനുകൾ ഒരു ഗെയിം ചേഞ്ചറാണെന്നും കൂടാതെ ബൂസ്റ്റർ ഒമിക്‌റോണിനെ നേരിടുന്നതിൽ സഹായിച്ചുവെന്നും Taoisech Micheal Martin പറഞ്ഞു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അടുത്ത ആഴ്‌ച അവസാനത്തോടെ നിയന്ത്രണങ്ങളുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

gnn24x7