gnn24x7

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ അന്തരിച്ചു

0
608
gnn24x7

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തായ്ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഷെയ്ന്‍.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളാണ് ഷെയ്ന്‍. ക്രിക്കറ്റ് കരിയറില്‍ ഓസിസിന് വേണ്ടി 145 ടെസ്റ്റുകളിലായി 708 വിക്കറ്റ് അദ്ദേഹം നേടിയിട്ടുണ്ട്. 194 ഏകദിന മത്സരങ്ങളില്‍ നിന്ന് ഷെയ്ന്‍ 293 വിക്കറ്റും നേടി.

2008ലെ പ്രഥമ ഐപിഎൽ ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസിനെ കിരീടനേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്ന്‍ വോണ്‍. 2007ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്റേറ്റര്‍ എന്ന നിലയിലും ഷെയിന്‍ തിളങ്ങിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here