gnn24x7

ബോറിസ് ബെക്കർക്കെതിരെ ബ്രിട്ടനിൽ നിയമനടപടി

0
388
gnn24x7

ലണ്ടൻ: പാപ്പരായി പ്രഖ്യാപിക്കപ്പെട്ട മുൻ ജർമൻ ടെന്നിസ് സൂപ്പർ താരം ബോറിസ് ബെക്കർക്കെതിരെ ബ്രിട്ടനിൽ നിയമനടപടി ആരംഭിച്ചു. 45 കോടിയോളം രൂപയുടെ സ്വത്ത് മറച്ചുവച്ചുവെന്നും കടം വീട്ടാൻ ട്രോഫികളും മെഡലുകളും കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നുമാണു ബെക്കർക്കെതിരായ കേസ്.

2017 ജൂണിലാണ് ബെക്കറെ പാപ്പരായി പ്രഖ്യാപിച്ചത്.വിമ്പിൾഡൻ (1985), യുഎസ് ഓപ്പൺ (1989) ഓസ്ട്രേലിയൻ ഓപ്പൺ (1991,96) കിരീടങ്ങളടക്കമുള്ളവ ബെക്കർ കൈമാറിയിട്ടില്ല. ലോക ഒന്നാം നമ്പർ താരമായിരുന്ന ബെക്കർ 16 വർഷത്തെ ടെന്നിസ് കരിയറിൽ 6 ഗ്രാൻഡ്സ്ലാം അടക്കം സിംഗിൾസിൽ 49 കിരീടങ്ങൾ നേടിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here