gnn24x7

എയർ ഇന്ത്യ വിമാനം വൈകിയത് മൂന്ന് ദിവസം; പകരം വിമാനമില്ലാതെ യാത്രക്കാർ വലഞ്ഞത് 57 മണിക്കൂർ

0
589
gnn24x7

അഹമ്മദാബാദ്: കെനിയൻ തലസ്ഥാനമായ നയ്റോബിയിൽ നിന്നും തിങ്കളാഴ്ച അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം വൈകിയത് മൂന്ന് ദിവസം. മലയാളി യാത്രക്കാർ അടക്കമുള്ളവർ വിമാനത്തിലും ഹോട്ടലിലുമായി ചിലവഴിച്ചത് 57 മണിക്കൂർ ആണ്. പകരം വിമാനം സജ്ജമാക്കാതെ ദുരിതത്തിലാക്കുന്ന സമീപനം എയർ ഇന്ത്യ അവസാനിപ്പിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

220 ഓളം യാത്രക്കാർ തിങ്കളാഴ്ച ഉച്ചയോടെയാണ് നയ്റോബി വിമാനത്താവളത്തിൽ എത്തിയത്. ഉച്ചക്ക് 1.30നുള്ള എയർ ഇന്ത്യ നയ്റോബി – അഹമ്മദാബാദ് വിമാനത്തിനായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. യാത്ര ആരംഭിക്കേണ്ട സമയം കഴിഞ്ഞിട്ടും അറിയിപ്പൊന്നും ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനം സാങ്കേതിക തകരാറുമൂലം അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ടിട്ടില്ലെന്ന് മനസിലായത്. സർവീസ് തിങ്കളാഴ്ച ഉണ്ടാകില്ലെന്ന അറിയിപ്പ് ലഭിച്ചതോടെ എയർ ഇന്ത്യ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. പിന്നീടുള്ള ആശയവിനിമയമെല്ലാം ഹോട്ടൽ ജീവനക്കാർ വഴിയായിരുന്നു.

മറ്റൊരു സർവീസ് സജ്ജമാക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്ച 5.30 ന് ഇതേ വിമാനം തന്നെ എത്തി. യാത്രക്കാരെ കയറ്റി 6 മണിക്കൂറിനു ശേഷമാണ് നയ്റോബിയിൽ നിന്ന് വിമാനം പറന്നു പൊങ്ങിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here