gnn24x7

അയർലണ്ട് സിറ്റിസണ്‍ഷിപ്പ് സെറിമണി ജൂണ്‍ 20 -ന് നടക്കും

0
522
gnn24x7

കെറി: കെറിയിലെ കില്ലര്‍ണിയിലെ കില്ലര്‍ണി കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂണ്‍ 20 -ന് അയർലണ്ട് സിറ്റിസണ്‍ഷിപ്പ് സെറിമണി നടക്കും. സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് നിലവിലുള്ള പാസ്‌പോര്‍ട്ട് പോലെയുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കേണ്ടതായുണ്ട്. സാധുവായ പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രമേ മറ്റു രേഖകള്‍ പരിഗണിക്കുകയുള്ളൂ.

അപേക്ഷകര്‍ രാഷ്ട്രത്തോടുള്ള വിശ്വസ്തതാ പ്രതിജ്ഞയെടുക്കും. തുടര്‍ന്ന് പൗരത്വ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച് ഐറിഷ് പൗരന്മാരാകും. ബന്ധപ്പെട്ടവര്‍ക്കെല്ലാം യഥാസമയം ഇതു സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കും.

.

gnn24x7