gnn24x7

കെ-റെയ്‌ലിന് അനുമതി തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രമന്ത്രിക്ക് അയച്ച കത്ത് പുറത്ത്

0
251
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമായ കെ- റെയിൽ പദ്ധതിക്ക് അനുമതി തേടി കേന്ദ്രത്തെ സമീപിച്ചവരിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനാണ് ഗവർണർ കത്ത് അയച്ചത്. 2021 ഓഗസ്റ്റ് 16ന് നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവന്നു.

കെ റെയിൽ പദ്ധതിക്കായി 2020 ഡിസംബർ 24ന് അന്നത്തെ കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചിരുന്നതും പുതിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കേരള സർക്കാറിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന് റെയിൽവേ മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. 2020ൽ പദ്ധതിയുടെ ഡി.പി.ആർ റെയിൽവേ ബോർഡിന്റെ പരിഗണനക്ക് സമർപ്പിച്ചിട്ടുണ്ട്. 2021 ജൂലൈ 13ന് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെയും റെയിൽവേ മന്ത്രിയെയും കണ്ടിരുന്നതായും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ജൂൺ രണ്ടിന് കേന്ദ്ര സർക്കാർ എം പിമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലേക്ക് 283 പേജുള്ള അജണ്ടയാണ് നൽകിയത്. ഈ അജണ്ടയിൽ 251-ാംമത്തെ പേജിലാണ് ഗവർണറുടെ കത്ത് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഗവർണർ നൽകിയ കത്ത് പുറത്തുവന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here