gnn24x7

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് 30,000 യൂറോ വരെ ഗ്രാന്റ് ലഭിക്കും

0
476
gnn24x7

താമസിക്കാനായി ഒഴിഞ്ഞുകിടക്കുന്ന വസ്‌തുക്കൾ വാങ്ങുന്നവർക്കായി 30,000 യൂറോ ഗ്രാന്റ് നൽകാൻ തീരുമാനം. പദ്ധതിയുടെ വിശദാംശങ്ങൾ ചൊവ്വാഴ്ച കാബിനറ്റിൽ അറിയിക്കും. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ ആദ്യമായി വാങ്ങുന്നവർക്ക് അവ പുതുക്കി പണിയുന്നതിനുള്ള ചെലവിലേക്കാണ് 30,000 യൂറോ വരെ ഗ്രാന്റ് നൽകുന്നത്.

തദ്ദേശ സ്ഥാപനങ്ങൾ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ നഗരങ്ങളിലും ഗ്രാമങ്ങളിലും ആളൊഴിഞ്ഞ നിരവധി കെട്ടിടങ്ങൾ പുനഃസ്ഥാപിച്ച് പാർപ്പിടമാക്കി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ.പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കും.അതിനിടെ ഗ്രാമീണ മേഖലയിലെ ഉപയോഗശൂന്യവും ഒഴിഞ്ഞുകിടക്കുന്നതുമായ 36 പ്രോപ്പർട്ടികൾ പുതിയ കമ്മ്യൂണിറ്റി ഹബ്ബുകളായി പുനർവികസിപ്പിച്ചെടുക്കുന്നതിന് 7.5 മില്യൺ യൂറോ ഫണ്ട് അനുവദിച്ചതായി റൂറൽ അന്റ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് വകുപ്പ് മന്ത്രി Heather Humphreys അറിയിച്ചു.

നഗര, ഗ്രാമ നവീകരണ പദ്ധതിക്ക് കീഴിലൽ മുൻ ബാങ്ക് കെട്ടിടങ്ങൾ , ഗാർഡ സ്റ്റേഷനുകൾ, കോടതി മന്ദിരങ്ങൾ എന്നിവ പൊതു ഉടമസ്ഥതയിലാക്കി ഉപയോഗയോഗ്യമാക്കി മാറ്റും.പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്തോടെ സെപ്തംബർ മുതൽ Airbnb പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് ആവശ്യമായ ആസൂത്രണ അനുമതിയില്ലാത്ത റെന്റൽ പ്രഷർ സോൺസിൽ (RPZ) പ്രോപ്പർട്ടി പരസ്യം ചെയ്യാൻ കഴിയില്ല.

വാടക ഏറ്റവും കൂടുതലുള്ളതും താങ്ങാനാവുന്ന താമസസൗകര്യം കണ്ടെത്താൻ കുടുംബങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളിൽ വീടുകളുടെ വാടക കാലാവധി ദീർഘകാലത്തേക്ക് മാറ്റാൻ സാധിക്കും. ഈ വ്യവസ്ഥകളിൽ വ്യക്തിഗത പ്രോപ്പർട്ടി ഉടമകളും വെബ്‌സൈറ്റുകളും വീഴ്ച വരുതുന്നത് കുറ്റകരമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here