ഫിക്സഡ് ഡിപ്പോസിറ്റുകളുടെ നിയമങ്ങളിൽ ഭേദഗത്തികൾ കൊണ്ട് വന്നിരിക്കുകയാണ് റിസർവ് ബാങ്ക്. നിങ്ങൾ എഫ്ഡിയായി പണം നിക്ഷേപിച്ചവരോ നിക്ഷേപ്പിക്കാൻ ആഗ്രഹിക്കുന്നവരോ ആണെങ്കിൽ ഈ മാറ്റം അറിഞ്ഞു മാത്രം മുന്നോട്ട് പോവുക. അല്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടം ആകാം.
മാറ്റങ്ങൾ എന്തെല്ലാം..?

ഫിക്സഡ് ഡിപ്പോസിറ്റിന്റെ (എഫ്ഡി) നിയമങ്ങളിൽ ആർബിഐ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾ തുക ക്ലെയിം ചെയ്യുന്നില്ലെങ്കിൽ അതിന് ലഭിക്കുന്ന പലിശനിരക്ക് കുറയും. പുതുക്കിയ പലിശ സേവിംഗ്സ് അക്കൗണ്ടിൽ ലഭിക്കുന്ന പലിശയ്ക്ക് തുല്യമായിരിക്കും. നിലവിൽ, 5 മുതൽ 10 വർഷം വരെ ദൈർഘ്യമുള്ള എഫ്ഡികൾക്ക് ബാങ്കുകൾ സാധാരണയായി 5% ൽ കൂടുതൽ പലിശ നൽകുന്നുണ്ട്. അതേസമയം സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ നിരക്ക് ഏകദേശം 3 ശതമാനം മുതൽ 4 ശതമാനം വരെ മാത്രയാണ്.
ഏതെല്ലാം ബാങ്കുകൾ ഉൾപ്പെടുന്നു…

റിസർവ് ബാങ്ക് നൽകിയ വിവരമനുസരിച്ച്, സ്ഥിരനിക്ഷേപം കാലാവധി പൂർത്തിയാകുകയും തുക അടയ്ക്കുകയോ ക്ലെയിം ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിൽ, സേവിംഗ്സ് അക്കൗണ്ട് അനുസരിച്ചുള്ള പലിശനിരക്കോ അല്ലെങ്കിൽ മെച്യുർഡ് എഫ്ഡിയിൽ നിശ്ചയിച്ചിട്ടുള്ള പലിശ നിരക്കോ ഇതിൽ ഏതാണ് കുറവ് അത് നൽകും. . എല്ലാ വാണിജ്യ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക പ്രാദേശിക ബാങ്കുകൾ എന്നിവയിലെ നിക്ഷേപങ്ങൾക്ക് പുതിയ നിയമങ്ങൾ ബാധകമായിരിക്കും.
നിയമങ്ങൾ നിങ്ങളെ എങ്ങനെ ബാധിക്കും?

ഉദാഹരണത്തിന്, നിങ്ങളുടെ 5 വർഷം കാലാവധിയുള്ള FD ഇപ്പോൾ മെച്യൂരിറ്റി ആയി. എന്നാൽ നിങ്ങൾ ഈ പണം പിൻവലിക്കുന്നില്ല. അപ്പോൾ ഇതിൽ രണ്ട് സാഹചര്യങ്ങൾ ഉണ്ടാകും. എഫ്‌ഡിയിൽ ലഭിക്കുന്ന പലിശ ആ ബാങ്കിന്റെ സേവിംഗ്‌സ് അക്കൗണ്ടിലെ പലിശയേക്കാൾ കുറവാണെങ്കിൽ, നിങ്ങൾക്ക് എഫ്‌ഡിയിൽ പലിശ ലഭിക്കുന്നത് തുടരും. സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശയേക്കാൾ കൂടുതലാണ് എഫ്‌ഡിയിൽ ലഭിക്കുന്ന പലിശയെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ ലഭിക്കും.
പഴയ നിയമം എന്തായിരുന്നു..നിങ്ങളുടെ നഷ്ടം എങ്ങനെ ഒഴിവാക്കാം?
മുൻപ് FD കാലാവധി പൂർത്തിയാകുമ്പോൾ അത് പിൻവലിക്കുകയോ ക്ലെയിം ചെയ്യുകയോ ചെയ്തില്ലെങ്കിൽ, FD ഉണ്ടാക്കിയ അതേ കാലയളവിലേക്ക് ബാങ്ക് സ്വമേധയാ FD നീട്ടുമായിരുന്നു. എന്നാൽ ഇപ്പോൾ കാലാവധി പൂർത്തിയാകുമ്പോൾ പണം പിൻവലിച്ചില്ലെങ്കിൽ, അതിന്മേൽ FD പലിശ ലഭിക്കില്ല. അതിനാൽ കാലാവധി പൂർത്തിയാകുമ്പോൾ ഉടൻ പണം പിൻവലിക്കുന്നതാണ് നല്ലത്.








































