ഡബ്ലിൻ : അയർലണ്ട് മലയാളികളുടെ ഇടയിൽ നിറ സാന്നിധ്യമായിരുന്ന സണ്ണി ഇളംകുളത്ത് ഓർമ്മയായായിട്ട് ആഗസ്റ്റ് 31 ന് അഞ്ചു വർഷമാകുകയാണ്. ഇതോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെയും, സണ്ണി ഇളംകുളത്ത് ഫൌണ്ടേഷന്റെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 3 ശനിയാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെ പാമേർസ് ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ വച്ച് അനുസ്മരണവും ഗാനസന്ധ്യയും നടത്തപ്പെടുന്നതാണ്. ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക് ബന്ധപ്പെടുക :
ബിജു വൈക്കം:089 439 2104
ദീപു ശ്രീധർ: 086 224 4834
ബിജു സെബാസ്റ്റ്യൻ : 087 788 8374





































