ലയൺസ് ക്ലബ്ബ് തൃശ്ശൂർ പൂരം വീടില്ലാത്തവർക്ക് വീട് എന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം 318 D ലയൺസ് ഡിസ്ട്രിക്ട് 2nd VDG Ln ജെയിംസ് വളപ്പില PMJF നിർവ്വഹിച്ചു. തൃശ്ശൂർ ജില്ലയിലെ മുണ്ടത്തിക്കോടുള്ള കുടുംബത്തിനാണ് ലയൺസ് ക്ലബ്ബ് തൃശ്ശൂർ പൂരം വീട് നിർമ്മിച്ച് നൽകിയത്.780 ചതുരശ്രയടി വിസ്തീർണ്ണമുള്ള കോൺക്രീറ്റ് മേൽക്കൂരയോട് കൂടിയ വിട് പണി പൂർത്തിയാക്കി വാസയോഗ്യമാക്കിയാണ് വീട് കൈമാറിയത്.
തൃശ്ശൂർ പൂരം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് Ln രാജീവ് VB അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് പ്രോഗ്രാം കോഡിനേറ്റർ Ln അഷറഫ് PMJF, റീജനൽ ചെയർമാൻ Ln ജെയിംസ് മാളിയേക്കൽ MJF, സോൺ ചെയർമാൻ Lnഷാജി ജോസ് പാലിശ്ശേരി, സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ, ട്രഷറർ Ln ജോർജ്ജ് ക്ലബ്ബ് ഭാരവാഹികളായ Ln പ്രിൻസ് മാളിയേക്കൽ ,DC Ln സുരേന്ദ്രൻ NC എന്നിവർ സംസാരിച്ചു.







































