gnn24x7

NMBI Election വോട്ടിംഗ് ആരംഭിച്ചു : വിജയ പ്രതീക്ഷയുമായി Mittu Alungal

0
882
gnn24x7

Nursing and Midwifery Board of Ireland ഇലക്ഷനുള്ള വോട്ടിംഗ് ആരംഭിച്ചു. മത്സരാർത്ഥിയായി മലയാളി നഴ്‌സ്‌ Mittu Fabin Alungal എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് അയർലണ്ട് മലയാളികൾ. ‘മുതിർന്നവരുടെ പരിചരണം’ എന്ന വിഭാഗത്തിൽ മൈഗ്രന്റ് നഴ്‌സ് അയർലണ്ടിനെ (എംഎൻഐ) പ്രതിനിധീകരിച്ചാണ് Mittu മത്സരിക്കുന്നത്.

നഴ്സിംഗ് മേഖലയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള Mittu ന്റെ സ്ഥാനാർത്ഥിത്വം അയർലണ്ട് മലയാളി നഴ്സുമാർക്ക് നൽകുന്ന സന്തോഷം വളരെ വലുതാണ്. ജോലി സംബന്ധമായ പ്രശ്നങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ തങ്ങളുടെ ഒപ്പമുള്ള വ്യക്തി തന്നെ വിജയം നേടണമെന്നും അവർ ആഗ്രഹിക്കുന്നു.

രാവിലെ 9 മണി മുതൽ ആരംഭിച്ച വോടിംഗ് സെപ്റ്റംബർ 21 ഉച്ച വരെയാണ് നടക്കുക. 21ന് തന്നെ ഫലം പ്രഖ്യാപിക്കും. അയർലണ്ട് മലയാളികളുടെ ഒത്തൊരുമയുടെ വിജയമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റാൻ Mittu Alugalലിനെ നിങ്ങളുടെ വോട്ടുകൾ നൽകാൻ അഭ്യർത്ഥിക്കുന്നു. https://secure.cesvotes.com/V3-1-0/nmbi2022/en/home?bbp=61254&x=-1 എന്ന വെബ്സൈറ്റ് ലിങ്ക് വഴി നിങ്ങൾക്കും വോട്ടിംഗിൽ പങ്കെടുക്കാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here