മലയാളി ഇന്ത്യൻസ് അയർലണ്ടിന്റെ (MIND Ireland) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ നാളെ ഡബ്ലിനിൽ GRIFFITH AVENUE ലെ SCOIL MHUIRE CBSയിൽ വച്ച് നടത്തുന്നു. വർണ്ണാഭമായ ഓണാഘോഷ പരിപാടികളാണ് MIND Ireland ഇത്തവണ ഒരുക്കിയിരിക്കുന്നത്. കേരള തനിമ വിളിച്ചോതുന്ന കലാ- കായിക – സാംസ്കാരിക പരിപാടികൾ കോർത്തിണക്കിയാണ് MIND അയർലണ്ട് കൂട്ടായ്മ നാളെ ഒത്തുകൂടുന്നത്.

അയർലണ്ട് മലയാളി സഹോദരിമാരായ Riya Philip, Megha Philip, Nikita Philip, Sayana Philip എന്നിവർ ഒരുക്കുന്ന ‘KALEIDOLITE‘ സംഗീത ബാന്റിന്റെ ആദ്യ സംഗീത പരിപാടിയും MIND Ireland സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി നാളെ അവതരിപ്പിക്കും

കൂടുതൽ വിവരങ്ങൾക്ക്:
https://www.facebook.com/mind.ireland/







































