കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് പ്രൊഫ. ടി.ജെ. ജോസഫ്. ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൗനം ഭജിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ആക്രമണത്തിന് ഇരയാവരില്‍ പലരും ജീവിച്ചിരിപ്പില്ല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് രാഷ്ട്രീയ തീരുമാനമാണ്. ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ടവര്‍ ആദ്യം പ്രതികരിക്കട്ടെ. തന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഇരയാണ് വിഷയത്തില്‍ തനിക്ക് വൈയക്തിക ഭാവം കൂടിയുണ്ടായതുകൊണ്ടാണ് പ്രതികരിക്കാത്തത്. പൗരനെന്ന നിലയില്‍ അഭിപ്രായമുണ്ട്. അങ്ങനെയെങ്കില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇരയായതുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രവാചക നിന്ദ ആരോപിച്ച് 2010ലാണ് ടി.ജെ. ജോസഫിന്‍റെ കൊപ്പത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിമാറ്റിയത്. സംഭവത്തിന് ശേഷം താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ജോസഫ് അറ്റുപോകാത്ത ഓര്‍മകള്‍ എന്ന പുസ്തകമെഴുതിയിരുന്നു.
Home  Global News  ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൗനം ഭജിക്കുകയാണ്;  പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍...
 
                






