gnn24x7

ഖാർഗെ -തരൂർ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാൻഡ് സ്ഥാനാർഥിക്ക്

0
246
gnn24x7

പത്രിക സമർപ്പിക്കാനുള്ള സമയം പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ തരൂരിനെതിരേയുള്ള സ്ഥാനാർഥിത്വത്തിൽ വീണ്ടുംട്വിസ്റ്റുണ്ടായത്. രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധിയെ തുടർന്ന് മത്സര രംഗത്ത് നിന്ന് അശോക് ഗാത് പിൻവാങ്ങിയപ്പോൾ, ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥി എന്ന നിലയിൽ മുതിർന്ന നേതാവ് ദിഗ്വിവിജയ് സിങ്ങ് മത്സരിക്കുമെന്നാണ് കരുതിയിരുന്നത്. നാമനിർദേശ പത്രിക കൈപ്പറ്റിയ ശേഷം മത്സരിക്കുമെന്ന കാര്യം ദ്വിഗിവിജയ് സിങ് പറയുകയും ചെയ്തു.

അവസാന നിമിഷമാണ് അതിൽ വീണ്ടും മാറ്റമുണ്ടായിരിക്കുന്നത്. ദിഗ്വിജയ് സിങ്ങിന് പകരം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആയിരിക്കും മത്സരിക്കുക. ഇന്ന് രാവിലെ 11 മുതൽ മൂന്നുവരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. ശശി തരൂർ ഏറെ ആത്മവിശ്വാസത്തോടെ മത്സര രംഗത്ത് തുടരുകയും പിന്തുണ വർധിക്കുകയും ചെയ്യുമ്പോൾ വിജയ സാധ്യതയിലുള്ള ആശങ്കയാണോ ദിഗ്വിജയ് സിങ്ങിൽ നിന്നും ഖാർഗെയിലേക്ക് സ്ഥാനാർഥിത്വം എത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. ശശി തരൂർ പത്രികാ സമർപ്പണത്തിനായി എത്തുകയും ചെയ്തിട്ടുണ്ട്. ഖാർഗെ ഒരുമണിക്ക് മൂമ്പായി പത്രിക സമർപ്പിക്കുമെന്നാണ് അറിയുന്നത്. ഉദയ്പുർ ചിന്തൻശിബരത്തിലെ തീരുമാനം അനുസരിച്ചാണെങ്കിൽ ഖാർഗെ മത്സരിക്കുമ്പോൾ രാജ്യസഭാ പ്രതിപക്ഷസ്ഥാനം ഒഴിയേണ്ടി വരും.

കോൺഗ്രസിലെ മുതിർന്ന നേതാവ് എന്നതിന് പുറമെ ദളിത് മുഖം എന്ന മേൽവിലാസവും ഹൈക്കമാൻഡ് പിന്തുണയുമാണ് ഖാർഗെയുടെഅനുകൂല ഘടകങ്ങൾ. തരൂരിനെ സംബന്ധിച്ച് ജി 23 ന്റെ പ്രതിനിധിയല്ലെങ്കിലും അവർ ആരെയും നിർത്തിയില്ലെങ്കിൽ ആ പക്ഷത്തിന്റെ വോട്ട് ലഭിച്ചേക്കാം. കേരളത്തിലും അപ്രതീക്ഷിതമായി തരൂരിന് പിന്തുണ കൂടുതൽ കിട്ടാൻ സാധ്യതയുണ്ട്. കേരളത്തിന് പുറത്ത് ഗാന്ധി കുടുംബം തലപ്പത്ത് വേണ്ട എന്നാഗ്രഹിക്കുന്ന ഒരു പറ്റം നേതാക്കളുടെ പിന്തുണയും തരൂരിന് അനുകൂലമായി വന്നേക്കാം. മോദി എന്ന നേതാവ് ബിജെപിയെ നയിക്കുമ്പോൾ ഖാർഗെയെ പോലൊരു മിതവാദി മതിയോ എന്ന ചിന്തയും ചിലരെങ്കിലും പങ്കുവെക്കുന്നുണ്ട്.

ഖാർഗെയുടെ പത്രികയിൽ എ.കെ ആന്റണിയടക്കമുള്ള ഗാന്ധി കുടുംബവുമായി അടുത്ത് ബന്ധമുള്ളവർ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാർഥിയെന്ന പരിവേഷമാണ് ഖാർഗേയ്ക്ക് ലഭിക്കുന്നത്. ഔദ്യോഗിക സ്ഥാനാർഥിയുണ്ടാവില്ലെന്നും ആർക്കും മത്സരിക്കാമെന്നുമാണ് സോണിയ ഗാന്ധി അറിയിച്ചതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളവർക്ക് വോട്ട് നൽകുമെന്നായിരുന്നു കേരള നേതാക്കളടക്കം വ്യക്തമാക്കിയത്. ഇതോടെയാണ് അശോക് ഗാത് അടക്കമുള്ളവർ രംഗത്തെത്തിയത്. ഔദ്യോഗിക സ്ഥാനാർഥിയാവുമെന്ന് കരുതിയിരുന്ന ദിഗ്വിജയ് സിങ്ങ് ഇന്ന് രാവിലെ മല്ലികാർജുൻ ഖാർഗേയെ കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പിൻമാറാനുള്ള തീരുമാനത്തിലെത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here