gnn24x7

അമേരിക്കയിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

0
349
gnn24x7

ന്യൂയോർക്ക് : അമേരിക്കയിൽ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. പ്രേം കുമാർ റെഡ്ഡി ഗോഡ (27), പാവനി ഗുല്ലപ്പള്ളി (22), സായി നരസിംഹ പാടംസെട്ടി (22) എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്ത് വച്ചു തന്നെ മൂവരും മരിച്ചതായി ബെർക്ക്‌ഷയർ ജില്ലാ അറ്റോർണി ഓഫീസ് വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു. പടിഞ്ഞാറൻ മസാച്യുസെറ്റ്‌സിൽ ആണ് അപകടമുണ്ടായത്.

അപകടത്തിൽ നാല് വിദ്യാർത്ഥികൾ അടക്കം അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഏകദേശം 5:30 മണിയോടെയാണ് കാറും മറ്റൊരു വാഹനവും കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ ബെർക്ക്‌ഷയർ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. കാറിലുണ്ടായിരുന്നവർ ഇന്റർനാഷണൽ കോളേജ് വിദ്യാർത്ഥികളാണെന്നും ആറ് പേർ ന്യൂ ഹേവൻ സർവകലാശാലയിലും ഒരാൾ സേക്രഡ് ഹാർട്ട് യൂണിവേഴ്‌സിറ്റിയിലും പഠിക്കുന്നവരാണെന്നും ലോ എൻഫോഴ്‌സ്‌മെന്റ് അധികൃതർ തിരിച്ചറിഞ്ഞു.

gnn24x7