gnn24x7

മെറ്റ ഇന്ന് മുതൽ ജീവനക്കാരെ പിരിച്ചുവിടും

0
330
gnn24x7

സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ ഇന്ന് മുതൽ ജീവനക്കാരെ പിരിച്ചുവിടും. സോഷ്യൽ മീഡിയ ഭീമന്റെ വരുമാനത്തിലെ കനത്ത ഇടിവ് കാരണം ചെലവ് ചുരുക്കാൻ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണ്. പിരിച്ചു വിടുന്ന ജീവനക്കാരെ ഇന്ന് രാവിലെ മുതൽ അറിയിക്കും. ജീവനക്കാരുമായി മെറ്റാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് സംസാരിച്ചതായാണ് റിപ്പോർട്ട്. 

ചെലവുകൾ വെട്ടിക്കുറയ്ക്കാനും ടീമുകളെ മാറ്റാനും മെറ്റ ഉദ്ദേശിക്കുന്നതായി സെപ്തംബർ അവസാനം തന്നെ സക്കർബർഗ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിയമനങ്ങൾ മെറ്റാ ഇതിനു മുൻപ് തന്നെ കുറച്ചിരുന്നു. 2023-ൽ ആളുകളുടെ എണ്ണം ഈ വർഷത്തെ അപേക്ഷിച്ച് വളരെയധികം  കുറയുമെന്ന് മെറ്റാ സിഇഒ പറഞ്ഞു.

gnn24x7