gnn24x7

ജെറ്റ് എയർവേസ് ഇനിയും വൈകും; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും

0
402
gnn24x7

ഡൽഹി: ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും. ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനം പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്‌സ് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പിന്നീട ഒക്ടോബറിലേക്ക് മാറ്റി. എന്നാൽ പ്രവർത്തനം ആരംഭിക്കാൻ ഇനിയും വൈകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ജെറ്റ് എയർവേസിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം  50 ശതമാനം വരെ വെട്ടിക്കുറയ്ക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 

താൽകാലിക ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുമെങ്കിലും ആരെയും പിരിച്ചു വിടില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഏകദേശം 250 ജീവനക്കാരാണ് നിലവിൽ എയർലൈനിലുള്ളത്. ശമ്പളം വെട്ടിച്ചുരുക്കുന്ന നടപടി ആരംഭിച്ചതും റിപ്പോർട്ടുണ്ട്. 

gnn24x7