gnn24x7

വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാൻ കഴിയൂ: ഹൈക്കോടതി

0
100
gnn24x7

കൊച്ചി : പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയാൽ പുരുഷനെതിരെ  ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാൻ കഴിയൂ എന്നാണ്  ജസ്റ്റിസ് കൌസർ എടപ്പഗത്തിന്‍റെ ഉത്തരവിലുളളത്. 

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്നാരോപിച്ച്  കൊല്ലം പുനലൂര്‍ സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിലാണ് ഈ പരാമർശങ്ങൾ. കഴിഞ്ഞ ജൂണിൽ സമാനമായ മറ്റൊരു  ഉത്തരവ്  ഹൈക്കോടതി സിംഗിൾ ബെഞ്ചും ജാമ്യാപേക്ഷയിൽ പുറപ്പെടുവിച്ചിരുന്നു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here