ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കെസിബിസി. സംസ്ഥാന സർക്കാരിനെതിരെ കെസിബിസിപ്രത്യക്ഷ സമരം തുടങ്ങും. കെ.സി.ബി.സി നിയന്ത്രിക്കുന്ന കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സമരം. സർക്കാർ നിലപാടുകളിൽ കടുത്ത ആശങ്കയെന്ന് കാതോലിക്കാ നേതൃത്വം വ്യക്തമാക്കി. അതിർത്തി പുനർനിർണയിക്കണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടു. താമരശേരിയിലും വയനാട്ടിലും കണ്ണൂരിലും ജനജാഗ്രത സദസ് സംഘടിപ്പിക്കും.
ഇതിനിടെ ബഫർ സോൺ വിഷയത്തിൽ കെ.സി.ബി.സി സമരം ദൗർഭാഗ്യകരമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറ അഞ്ചു. രാഷ്ട്രീയ മുതലെടുപ്പിന് കെ.സി.ബി.സി നിൽക്കരുത്. കമീഷന്റെ കാലാവധി കൂട്ടുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. സമരത്തിൽ നിന്ന് പിന്മാറാൻ കർഷക സംഘടനകൾ അടക്കമുള്ളവർ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സുപ്രിംകോടതി നിർദേശ പ്രകാരമാണ് സാറ്റലൈറ്റ് സർവേ നടത്തുന്നത്. സർവേ ചെയ്യാതിരിക്കാൻ സാധിക്കില്ല. സർവേ മാത്രം ആശ്രയിച്ചല്ല നിലപാട് സ്വീകരിക്കുന്നത്. വിദഗ്ധ സമിതി റിപ്പോർട്ടിന് ശേഷമാണ് അന്തിമ നിലപാട് എടുക്കുക. ആശങ്കയുള്ളവർ വിദഗ്ധ സമിതിയുമായി സഹകരിക്കണം. ജുഡീഷ്യൽ സമിതിയുടെ പരിശോധന കഴിഞ്ഞാൽ മാത്രമേ അന്തിമ തീരുമാനമുള്ളൂ. ഇക്കാര്യത്തിൽ എന്ത് പുകമറയാണ് ഉള്ളതെന്ന് മനസിലാകുന്നില്ല. രാഷ്ട്രീയ സമരങ്ങൾക്ക് മതമേലധ്യക്ഷന്മാർ കൂട്ടുനിൽക്കരുതെന്നും മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88




































