gnn24x7

കുർബാനാ തർക്കം: മാർ ആൻഡ്രൂസ് താഴത്തിന്റെ ഓഫീസ് പ്രതീകാത്മകമായി സീൽ ചെയ്ത് പ്രതിഷേധം

0
356
gnn24x7

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം തുടരുന്നതിനിടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്റെ ഓഫീസ് മുറി പ്രതീകാത്മകമായി സീൽ ചെയ്ത് വിമതവിഭാഗം. സെന്റ് മേരീസ് ബസലിക്കയിൽ ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ പള്ളിയുടെ അഡ്മിനിസ്ട്രേറ്റർ ഫാദർ ആന്റണി പൂതവേലിനെ വിമത വിഭാഗം തടയുകയും ചെയ്തു.

സിറോ മലബാർ സഭയിൽ ഏകീകൃതMmathrubhumi.com QKalyan SilksWatch nowകുർബാന നടപ്പാക്കണമെന്ന സിനഡിന്റെ തീരുമാനത്തിനെതിരേയാണ് അങ്കമാലി അതിരൂപതയുടെ പ്രധാനപ്പെട്ട ദേവാലയമായ സെന്റ് മേരീസ് ബസലിക്കയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിഷേധം നടന്നുവരുന്നത്. പഴയരീതിയിലുള്ള ജനാഭിമുഖ കുർബാന മതിയെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ നിലപാട്. അതേസമയം, മറ്റ് അതിരൂപതകളിൽ അടക്കം നടപ്പിലാക്കിയ ഏകീകൃത കുർബാന ഇവിടെ തടയപ്പെടുന്നത് ചില പ്രത്യേക താൽപര്യപ്രകാരമാണെന്നാണ് സഭയുടെ ഔദ്യോഗിക നേതൃത്വം പറയുന്നത്.

അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മാർ ആൻഡ്രൂസ് താഴത്തിന്റെ ബിഷപ്പ് ഹൗസിലെ ഒാഫീസ് മുറി പ്രതീകാത്മകമായി സീൽ ചെയ്താണ് വിമതവിഭാഗം വൈദികർ ചൊവ്വാഴ്ച പ്രതിഷേധം നടത്തിയത്. മാർ ആൻഡ്രൂസിനോടു പറയാനുള്ള കാര്യങ്ങൾ കത്തിന്റെ രൂപത്തിൽ എഴുതി അദ്ദേഹത്തിന്റെ ഓഫീസ് മുറിയുടെ വാതിലിൽ ഒട്ടിക്കുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ സെന്റ് മേരീസ് ബസലിക്കയിൽ കുർബാന അർപ്പിക്കാനായി പുതിയ അഡ്മിനിസ്ട്രേറ്റർ ഫാദർ ആന്റണി പൂതവേലിൽ എത്തിയിരുന്നു. തടഞ്ഞതോടെ അദ്ദേഹത്തിന് കുർബാന അർപ്പിക്കാൻ കഴിഞ്ഞില്ല. ഏകീകൃത കുർബാന അർപ്പിക്കാനായാണ് അദ്ദേഹം എത്തിയത്. എന്നാൽ മടങ്ങിപ്പോകേണ്ടി വന്നു. പുതിയ അഡ്മിനിസ്ട്രേറ്ററെ പള്ളിയുടെ വികാരിക്ക് മുകളിൽ നിയമിച്ചത് തങ്ങളെ വരുതിക്ക് നിർത്താനുള്ള നീക്കമാണ്. ഇത്തരം തീരുമാനങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് വിമതവിഭാഗത്തിന്റെ തീരുമാനം. ഇവർ പള്ളിക്കുള്ളിൽ അഖണ്ഡ പ്രാർഥന നടത്തുകയും ചെയ്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here