gnn24x7

ഷുക്കൂർ വധക്കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തൽ ഗൗരവതരം; കെ സുധാകരൻ

0
361
gnn24x7

അരിയിൽ ഷുക്കൂർ വധക്കേസിൽ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ള വിഷയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആരോപണംപരിശോധിക്കേണ്ടതുണ്ടെന്ന് കെപി സി സി അധ്യക്ഷൻ പ്രതികരിച്ചു. പി ജയരാജനെതിരായ ഗുരുതരവകുപ്പുകൾ ഒഴിവാക്കാൻ പി കെ കുഞ്ഞാലിക്കുട്ടിഇടപെട്ടുവെന്നായിരുന്നു യുഡിഎഫ് സഹയാത്രികനായ അഭിഭാഷകന്റെആരോപണം.

അരിയിൽ ഷുക്കൂർ വധക്കേസിൽ ആദ്യഘട്ടത്തിൽ പൊലീസിന് നിയമോപദേശം നൽകിയ അഭിഭാഷകൻടി പി ഹരീന്ദ്രന്റെ ഈ വെളിപ്പെടുത്തലാണ് വിവാദത്തിന് തിരികൊളുത്തിയത്. ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ ആരോപണ വിധേയനായ പി ജയരാജന് കുഞ്ഞാലിക്കുട്ടി സംരക്ഷകവചം ഒരുക്കിയെന്നാണ് ഗുരുതര ആരോപണം.

ടിപി ഹരീന്ദ്രനെ കെ സുധാകരൻ തള്ളി പറയാതിരുന്നത് ശ്രദ്ധേയമാണ്. 10 വർഷത്തിനുശേഷം അപവാദവും അസംബന്ധവും പ്രചരിപ്പിക്കുന്നുവെന്ന് ലീഗ് ജില്ലാ നേതൃത്വം പറയുന്നു. നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ പ്രതികരിച്ചു. ലീഗിലെ വിഭാഗീയതക്കും ആരോപണം ഇന്ധനം പകരുകയാണ്. ടിപി ഹരീന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെ പരോക്ഷ വിമർശന സൂചന നൽകുന്ന ഫേസ്ബുക്ക് കുറിപ്പ് അരിയിൽ ഷുക്കൂറിന്റെ സഹോദരൻ പങ്കുവെച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here