gnn24x7

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര: കോവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് എയർഇന്ത്യ

0
261
gnn24x7

പുതുവർഷാഘോഷങ്ങൾക്കുള്ള യാത്രാ തിരക്കിലാണ് പ്രവാസികൾ. ക്രിസ്മസ് അടക്കമുള്ള ആഘോഷങ്ങൾക്ക് ശേഷം ഗൾഫ് നാടുകളിലേയ്ക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലും. ഈ ഘട്ടത്തിലാണ് കോവിഡ് വീണ്ടും ആശങ്കയാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്കാണ് എയർ ഇന്ത്യയുടെ മാർഗ നിർദ്ദേശം.

എയർ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാന നിർദ്ദേശമാണ് മാസ്കും സാമൂഹിക അകലവും. യാത്രക്കാർ മാസ്ക് ധരിക്കണം, യാത്രാവേളയിൽ സാമൂഹിക അകലം പാലിക്കണം. ഇത് രണ്ടും നിർബന്ധമാണെന്ന് ഉത്തരവിൽ പറയുന്നില്ല. പക്ഷേ ഇതാണ് അഭികാമ്യമെന്ന് നിർദ്ദേശിക്കുന്നു. യാത്രാ സമയത്ത് ഇത്തരം പരിശോധനകളും എയർ ഇന്ത്യ നടത്തും.

രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് യാത്രക്കാർക്ക് നിർബന്ധമാണ്. വാക്സിൻ ഏതുമാകാം. ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണമെന്നില്ല. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രാസമയത്ത് കരുതണം.

യാത്രക്കാർ ഇന്ത്യയിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ ആരോഗ്യാവസ്ഥ സ്വയം നിരീക്ഷിക്കുക. പനി, ചുമ, ജലദോഷം, ശരീരവേദന തുടങ്ങി കോവിഡിന്റെ ഏതെങ്കിലും ലക്ഷണങ്ങളുണ്ടോയെന്ന് പ്രാഥമികമായി സ്വയം വിലയിരുത്തണം. ഇതിൽ ഏതെങ്കിലും ഒരു ലക്ഷണമെങ്കിലും ഉണ്ടെങ്കിൽ അടുത്തള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ കേന്ദ്ര സർക്കാരിന്റെ ടോൾഫ്രീ നമ്പർ ആയ 1075 എന്ന നമ്പറിലോ വിളിച്ച് വിവരം അറിയിക്കണം.

വിദേശത്ത് നിന്നും എത്തുന്ന രണ്ടു ശതമാനം യാത്രക്കാരിൽ കോവിഡ് റാൻഡം പരിശോധന നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന് യാത്രക്കാർ സന്നദ്ധരാകരണം. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ഇത്തരം പരിശോധനകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, നേരത്തെ സൂചിപ്പിച്ചതുപോലെ പനിയോ മറ്റേതെങ്കിലും ലക്ഷണമോ കുട്ടികൾക്കുണ്ടെങ്കിൽ അവരെ ഇത്തരത്തിൽ പരിശോധിക്കണമെന്നും എയർ ഇന്ത്യ പറയുന്നു.

എയർ സുവിധ രജിസ്ട്രേഷനെ കുറിച്ച് എയർ ഇന്ത്യ പ്രത്യേക നിർദ്ദേശം നൽകുന്നില്ല. അതിനാൽ ഗൾഫിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിലവിൽ എയർ സുവിധ രജിസ്ട്രേഷൻ ആവശ്യമില്ല. ചൈനയും തായ്ലൻഡും അടക്കം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാണ് എയർ സുവിധ രജിസ്ട്രേഷൻ വേണ്ടത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here