ഏവരുടെയും മനം കവരുന്ന പ്രകടനവുമായി വണ്ടർവാൾ മീഡിയ hoop ന്റെ മറ്റൊരു എപ്പിസോഡ് കൂടി തരംഗമാകുന്നു. 4 Musics ബാൻഡ് hoop നായി ഒരുക്കിയ ആദ്യ ഒറിജിനൽ ഗാനം പുറത്തിറങ്ങി. ‘താരകതാരേ’ എന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് 4 Musics ആണ്. ബിബി മാത്യു രചിച്ച ഗാനം ബിബി മാത്യുവും അഞ്ജു എബ്രഹാമും ചേർന്നാണ് ആലപിച്ചത്.
ബിജു നൈനാനാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഷെറോൺ റോയ് ഗോമസാണ് ഗാനം നിർമ്മിച്ചിരിക്കുന്നത്. സംഗീതത്തിലും നിർമ്മാണത്തിലും പുതുമ നിറഞ്ഞ ഗാനത്തിൽ നിരവധി കലാകാരന്മാരാണ് അണിനിരന്നത്. ഹാർമണി – ജിം ജേക്കബ്, എൽദോസ് ഏലിയാസ്, ലീഡ് ഗിറ്റാറും ബാസ് ഗിറ്റാറും : ഗോകുൽ കുമാർ, ക്രിസ്പിൻ, കീബോർഡ് – ഷെറോൺ റോയ് ഗോമസ്, ജിം ജേക്കബ്, ഡ്രംസ്- ജോൺ ലീഡർ, വയലിൻ- ആൽവിൻ കുര്യാക്കോസ് എന്നിവരാണ്. മഹേഷ് എസ്. ആർ, അനീഷ് ചന്ദ്രൻ ക്യാമറയും ആൽബി നടരാജ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സ്റ്റുഡിയോ 6/8 കൊച്ചിൻ, ഗ്രേസ് അഴകം എന്നിവയാണ് സ്റ്റുഡിയോ. അശ്വിൻ ആൻഡ്രൂസ്, ഫ്രെഡർക്ക് ജേക്കബ്, കുര്യാക്കോസ് വർഗീസ് എന്നിവരാണ് റെക്കോർഡിംഗ് എഞ്ചിനീയർമാർ.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6




































