gnn24x7

രാജ്യത്തെ സാഹചര്യങ്ങൾ മാറുകയാണെന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് യുവാക്കൾ ഇന്ത്യയിലേക്ക് മടങ്ങി എത്തുകയാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

0
172
gnn24x7


കോഴിക്കോട്: അവസരങ്ങൾ ഇല്ലാത്ത പേരിൽ ഇന്ത്യയിൽ നിന്ന് ആർക്കും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ സാഹചര്യങ്ങൾ മാറുകയാണെന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് യുവാക്കൾ ഇന്ത്യയിലേക്ക് മടങ്ങി എത്തുകയാണെന്നും കേന്ദ്ര മന്ത്രി വിവരിച്ചു.  താമരശ്ശേരി രൂപത ആസ്ഥാനത്ത് യുവജനങ്ങളുമായി നടത്തിയ സംവാദത്തിലാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യങ്ങൾ പറഞ്ഞത്. കേന്ദ്രമന്ത്രി ക്രൈസ്തവ സഭകളുടെ സംഭാവനകളെ പ്രകീർത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സഭകൾ നൽകിയ സംഭാവന ആർക്കും വിസ്മരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

താമരശ്ശേരി രൂപത ആസ്ഥാനത്തെത്തി യുവജനങ്ങളുമായി നടത്തിയ സംവാദത്തിൽ നമ്മുടെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ഒരു കാലഘട്ടമാണ് ഇപ്പോഴെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടികാട്ടി. നമ്മൾ രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡിനോട് പൊരുതി ജയിച്ചത് നമ്മൾ ആഘോഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. അതിനിടയിൽ ന്യൂ ഇന്ത്യ എന്ന പ്രയോഗത്തെക്കുറിച്ചും രാജീവ് ചന്ദ്രശേഖർ വിവരിച്ചു. ‘എന്താണ് ഈ ന്യൂ ഇന്ത്യ. പുതിയ ഇന്ത്യ എന്ന് പറഞ്ഞാൽ എന്താണ്. ഞാൻ ഒരു പ്രസന്റേഷൻ ചെയ്തപ്പോൾ ഒരു കുട്ടി എഴുന്നേറ്റ് നിന്ന് ചോദിച്ചു. അതെല്ലാം ശരി, പ്രസന്റേഷനൊക്കെ നല്ലത് തന്നെ. എന്നാൽ എന്താണ് ഈ പുതിയ ഇന്ത്യയും പഴയ ഇന്ത്യയും. എന്താണ് ഇത് തമ്മിലുള്ള വ്യത്യാസം എന്നും ചോദ്യം വന്നു’.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here