പോലീസ് – ഗുണ്ടാ ബന്ധത്തിൽ നടപടി കടുപ്പിച്ച് ആഭ്യന്തരവകുപ്പ്. തിരുവനന്തപുരത്തെ രണ്ട് ഡി.വൈ.എസ്.പിമാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. നിയമവിരുദ്ധ നീക്കം നടത്തിയ ഉദ്യോഗസ്ഥരുടെ പട്ടിക പോലീസ് ആസ്ഥാനത്ത് തയ്യാറാക്കുന്നതിനിടെയാണ് നീക്കം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലസ്ഥാന നഗരിയിൽ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം ശക്തമാണ്. ഗുണ്ടാ ആക്രമണങ്ങളും വർധിച്ചിരുന്നു. ഇതിനിടെയാണ് പോലീസും ഗുണ്ടകളും തമ്മിലുള്ള ബന്ധവും മറനീക്കി പുറത്തുവന്നത്.
ആറു മാസങ്ങൾക്ക് മുമ്പുതന്നെ സ്പെഷ്യൽ ബ്രാഞ്ചും ഇന്റലിജൻസും പോലീസ് – ഗുണ്ടാ ബന്ധങ്ങളെക്കുറിച്ച് ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. അതു സംബന്ധിച്ചനടപടികൾപുരോഗമിക്കുന്നതിനിടെയാണ് വീണ്ടും തലസ്ഥാനത്ത് ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനം സജീവമായത്. ഗുണ്ടകൾക്കെതിരെ പോലീസ്ന നടപടികൾ ആസൂത്രണം ചെയ്യുന്നതിനിടെ നീക്കങ്ങൾ പലതും ചോർന്ന് ഗുണ്ടകൾക്ക് ലഭിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു.
ഈ ഒരു സാഹചര്യത്തിലാണ് നേരത്തെ ഇന്റലിജൻസിന്റെ റിപ്പോർട്ട് നേരിടുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളാൻ തീരുമാനിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തലസ്ഥാനത്തെ രണ്ട് ഡി.വൈ.എസ്.പിമാർക്കെതിരെ നടപടിക്ക് ശുപാർശ നൽകിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ട – റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും പരിശോധിക്കുന്നുണ്ട്. ഗുണ്ട ബന്ധത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുത്തിരുന്നു. നാല് സി.ഐമാരും ഒരു എസ്.ഐയ്ക്കുമെതിരേയാണ് നടപടി സ്വീകരിച്ചത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88