gnn24x7

ക്ലാസ്സ്‌ ആൻഡ് മാസ് ആട് തോമയും ചാക്കോമാഷും അയർലണ്ടിൽ: ‘സ്ഫടികം’ നാളെ മുതൽ തീയറ്ററുകളിൽ

0
494
gnn24x7

കറുത്ത റേ ബാൻ ഗ്ലാസും വച്ച് മുണ്ടും മടക്കി കുത്തി ‘ചെകുത്താനി’ൽ വന്നിറങ്ങുന്ന ഓട്ടക്കാലണ ആടുതോമയെ മലയാളികൾ നെഞ്ചിലേറ്റിയിട്ട് 28 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ആടുതോമയായി മോഹൻലാൽ വിസ്മയിപ്പിച്ച ‘സ്ഫടികം’ വർഷങ്ങൾക്ക് ശേഷം വീണ്ടും 4K ഡോൾബി അറ്റ്മോസ് സാങ്കേതിക മികവിൽ തിയറ്ററുകളിൽ എത്തുമ്പോൾ സാക്ഷികളാകാൻ അയർലണ്ട് മലയാളികളും. വിതരണക്കാരായ RFT ഫിലിംസാണ് യുകെയിലും അയർലണ്ടിലും ചിത്രം പ്രദർശനത്തിനായി എത്തിക്കുന്നത്.

CHARLESTOWN- ODEON, COOLOCK- ODEON, CORK- THE REEL PICTURES BLACKPOOL, DUBLIN- CINEWORLD, LIMERICK- ODEON, WATERFORD- ODEON എന്നിവിടങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സംവിധായകൻ ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീറിലീസ്. ചെന്നെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ ഏഴിമലപൂഞ്ചോല എന്ന ഹിറ്റ് ഗാനം കെ എസ് ചിത്രയും മോഹൻലാലും ചേർന്ന് വീണ്ടും ആലപിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്. ആദ്യം റിലീസ് ചെയ്ത ഭാഗത്തിൽ പുതുതായി ചേർത്ത ഷോട്ടുകളും ഉൾപ്പെടുത്തിയാണ് ചിത്രം റിലീസ് ചെയുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here