പ്രണയദിനമായ ഫെബ്രുവരി 14-ന് പശുവിനെ ആലിംഗനം ചെയ്യണം എന്ന വിവാദ ഉത്തരവ് പിൻവലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് ഇന്ന് പിൻവലിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം എന്ന അഭ്യർത്ഥന വലിയ വിമർശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പിൻമാറ്റം. എന്നാൽ എന്ത് കാരണത്താലാണ് നേരത്തേ ഇറക്കിയ ഉത്തരവ് പിൻവലിക്കുന്നതെന്ന് മൃഗ ക്ഷേമ ബോർഡ് സെക്രട്ടറി എസ്.കെ. ദത്ത വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറയുന്നില്ല.
പശു ഇന്ത്യൻ സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൗ ഹഗ് ഡേ ആചരിക്കാൻ ആഹ്വാനം ചെയ്തത്. പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാനുള്ള ആഹ്വാനമെന്ന് മൃഗ ക്ഷേമ ബോർഡ് വിശദീകരിച്ചിരുന്നു.
ഫെബ്രുവരി 14-ന് വാലന്റൈൻസ് ഡേ ആയാണ് ആഘോഷിക്കപ്പെടുന്നത്. വാലന്റൈൻസ് ഡേ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹൈന്ദവ സംഘടനകൾ നേരത്തേ രംഗത്തെത്തിയതാണ്. വാലന്റൈൻസ് ദിനത്തിൽ കമിതാക്കൾക്ക് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88