gnn24x7

വടക്കനമേരിക്കൻ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു; യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടു

0
193
gnn24x7

വടക്കൻ അമേരിക്കൻ ആകാശത്ത് അജ്ഞാത വസ്തു പ്രത്യക്ഷപ്പെടുന്നത് പതിവാകുന്നു. യു.എസ്. യുദ്ധവിമാനം വീണ്ടുമൊരു അജ്ഞാത വസ്തുകൂടി ഞായറാഴ്ച വെടിവെച്ചിട്ടു. യു.എസ്. കനേഡിയൻ അതിർത്തിയിലെ ഹുറോൺ തടാകത്തിനു മേലെയാണ് വസ്തു കണ്ടെത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെടിവെച്ചിടാൻ അനുമതി നൽകിയതിനെത്തുടർന്ന് എഫ്. 16 പോർവിമാനങ്ങളുപയോഗിച്ച് നിർവീര്യമാക്കുകയായിരുന്നു.

ചരടുകൾ തൂങ്ങിക്കിടക്കുന്ന വിധത്തിൽ അഷ്ടഭുജ ആകൃതിയിലാണ്അമേരിക്കൻ ഭൗമോപരിതലത്തിൽനിന്ന് ഏകദേശം ആറായിരം മീറ്റർപുതിയതായി കണ്ടെത്തിയ വസ്തു. ഉയരത്തിലായിരുന്നു ഇതുണ്ടായിരുന്നത്. അമേരിക്കൻ നീക്കങ്ങളെ നിരീക്ഷിക്കാൻ കഴിയുന്നതാണോവസ്തു എന്ന് ഉറപ്പിക്കാൻ യു.എസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് വെടിവെച്ചിട്ടതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

റഡാർ വഴി വസ്തുവിനെ അമേരിക്ക നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആളുകളെ ദോഷകരമായി ബാധിക്കാതിരിക്കാനാണ് തടാകത്തിനു മുകളിലെത്തിയതിനു പിന്നാലെ വെടിവെപ്പ് നടത്തിയത്. കഴിഞ്ഞദിവസം അലാസ്കൻ ആകാശത്ത് കണ്ടെത്തിയ അജ്ഞാതപേടകത്തെയും യു.എസ്. യുദ്ധവിമാനം തകർത്തിരുന്നു. അമേരിക്കൻ ഭൂഖണ്ഡത്തിൽ ദുരൂഹതയുണർത്തി ആകാശവസ്തുക്കൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പേടകത്തെ വെടിവെച്ചിടാൻ താൻ ഉത്തരവിട്ടതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പേടകത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കുമെന്നും ട്രൂഡോ പറഞ്ഞു. ജനുവരി 30-ന് കാനഡയുടെ വ്യോമമേഖലയിൽ കണ്ടെത്തിയ ചൈനീസ് ചാരബലൂൺ ഫെബ്രുവരി നാലിന് യു.എസ്. വെടിവെച്ചിട്ടിരുന്നു. തുടർന്ന് കഴിഞ്ഞദിവസം അലാസ്കൻ ആകാശത്ത് കണ്ട അജ്ഞാതവസ്തുവിനെയും വെടിവെച്ചിട്ടു.

അതിനുശേഷമാണ് കാനഡയുടെവ്യോമമേഖലയിൽ അജ്ഞാതവസ്തുവിനെ കണ്ടത്. അന്താരാഷ്ട്രനിയമങ്ങൾ ലംഘിച്ചുകൊണ്ട് 40,000 അടി ഉയരത്തിൽ പറന്ന പേടകം കാനഡയുടെ വ്യോമപാതയിൽ സുരക്ഷാഭീഷണിയുണ്ടാക്കിയെന്ന് കനേഡിയൻ പ്രതിരോധമന്ത്രി അനിതാ ആനന്ദ് വ്യക്തമാക്കി. ചാരബലൂൺ വിഷയത്തിൽ ചൈനയും യു.എസും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് അജ്ഞാതവസ്തുക്കൾ അമേരിക്കൻ ആകാശത്ത് വീണ്ടും പരിഭ്രാന്തി സൃഷ്ടിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here