gnn24x7

ലൈഫ് മിഷന്‍ കോഴകേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി

0
216
gnn24x7


എറണാകുളം: ലൈഫ് മിഷന്‍ കോഴകേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി.5 ദിവസത്തെ കസ്ററഡി കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കി.4 ദിവസംകൂടികസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്കെതിരെ  പരാതിയില്ലെന്ന് ശിവശങ്കർ അറിയിച്ചു.ശിവശങ്കരനെ കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി.കേസില്‍ ശിവശങ്കറിന്‍റെ  ഇൻവോൾവ്മെൻ്റ്  കൂടുതൽ  വ്യാപ്തിയുള്ളതെന്നും  ഇഡി വാദിച്ചു.മുഴുവൻ ചോദ്യം ചെയ്യലും ഇതിനുളളിൽ പൂർത്തിയാക്കാമെന്നും  കോടതിയില്‍ അറിയിച്ചു.തുടര്‍ന്നാണ് ശിവശങ്കറെ 4 ദിവസത്തേക്കുകൂടി കസ്റ്റഡിയിൽ വിട്ടു കോടതി ഉത്തരവായത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJബി

gnn24x7