gnn24x7

വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

0
272
gnn24x7

പാലക്കാട് : വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. പാലക്കാട്  തളികക്കല്ലിൽ വനത്തിൽ തളികകല്ല് ഊരുനിവാസി സുജാത പ്രസവിച്ച യുവതിയുടെ കുഞ്ഞാണ് മരിച്ചത്. യുവതിയേയും കുഞ്ഞിനേയും ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഊരിൽ വെളളമില്ലാത്തതിനാലാണ് കാട്ടിൽ പോയതെന്നാണ്  യുവതിയുടെ ഭർത്താവ് കണ്ണൻ പറഞ്ഞത്. കുഞ്ഞിന് 680 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് സുജാത പ്രസവിച്ചത്. മാസം തികയും മുമ്പ് ജനിച്ച കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7